“തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം”; വിമർശനങ്ങൾക്ക് മറുപടിയുമായി റഹിം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതിനെ പരിഹസിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹിം എംപി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

‘തോക്കേന്തിയ കമാൻഡോ പടയുമായി ഒരു മുഖ്യൻ നാടു ഭരിച്ച കാലം’ എന്നാണ് റഹിം കുറിച്ചത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ കമാൻഡോ സംഘം അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുക്കുമെന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഇടതു മുന്നണി ഉമ്മൻ ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്ന കാലത്താണ് അന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്. കേരളാ പോലീസിലെ പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോകളാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരുന്നത്. തോക്ക് ധാരികളായ 15 കമാൻഡോകളാണ് അദ്ദേഹത്തിന് ഒരേ സമയം സുരക്ഷ നൽകാൻ രംഗത്തുണ്ടായിരുന്നത്.

റഹിമിന്റെ കുറിപ്പ്

എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം. മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത. തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം. അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകൾ!!

Top