നാട്ടുകാരുടെ മർദനം, 48 വയസുകാരൻ മരിച്ചു

കാസർകോട്: സ്ത്രീകളെ ശല്യം ചെയ്തുവെന്നാരോപിച്ച് നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചയാൾ മരിച്ചു. ദേളി സ്വദേശി റഫീഖ് എന്നയാളാണ് മരിച്ചത്. 48 വയസായിരുന്നു. സ്ത്രീകളെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ കേസെടുത്തു.കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വച്ചാണ് റഫീക്കിന് മർദ്ദനമേറ്റത്.

ആശുപത്രിയിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുന്നതിന്‍റേയും ആളുകൾ പിടിച്ചുതള്ളുന്നതിന്‍റേയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
റഫീഖിൻ്റെ ബന്ധുക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top