മണ്ണാറശാലയിൽ 48 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

ആലപ്പുഴ : ഹരിപ്പാട് മണ്ണാർശാലയിൽ കൈക്കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 48 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കവേയാണ് കുഞ്ഞ് കിണറ്റിൽ വീണതെന്നാണ് കുട്ടിയുടെ അമ്മ ദീപ്തിയുടെ നൽകിയിരിക്കുന്ന മൊഴി. എന്നാൽ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top