വടകരയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ണാന്റവിട അബൂബക്കര്‍ എന്നയാളെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.മാഹിയില്‍ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

അതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വട്ടംകുളം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. കാമ്പല വളപ്പില്‍ മുഹമ്മദ് അഷ്റഫിനെ (56) യാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പതിവായി വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്.

സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു അതിക്രമം. നാലര വയസുകാരിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍ എത്തിയ വിദ്യാര്‍ത്ഥിനി സംഭവിച്ചത് മാതാവിനോട് പറഞ്ഞു. തുടര്‍ന്ന് മാതാവ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിന്നാലെയാണ് പൊലീസ് മുഹമ്മദ് അഷ്റഫിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top