അവിഹിത ബന്ധം സംശയിച്ച് 26കാരിയെ ഭർത്താവ് കുത്തിക്കൊന്നു

ന്യൂഡൽഹി: അവിഹിത ബന്ധം ആരോപിച്ച്‌​​ 26കാരിയെ ഭർത്താവ് കുത്തിക്കൊന്നു. പശ്ചിമ ഡല്‍ഹിയിലെ ബുദ്ധ്​വിഹാറിൽ പൊതുജന മധ്യത്തില്‍ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബുദ്ധ് വിഹാറിലെ മാർക്കറ്റിന് സമീപം വെച്ചാണ് സംഭവം ഉണ്ടായത്.

മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതാണ് കൊലപ്പെടുത്താൻ കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്.യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക്​ നേരെയും ഇയാള്‍ ആക്രോശിച്ചുകൊണ്ട് കത്തിയുമായി പാഞ്ഞടുത്തു.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Top