മഹാരാഷ്ട്രയിലെ പൂനെയില്‍ 21കാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍:പ്രതി സ്വവര്‍ഗ പങ്കാളിയെന്ന് പൊലീസ്

പുനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ 21കാരനായ വിദ്യാര്‍ഥിയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെയിലെ വാഗോലിയിലാണ് 21 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വവര്‍ഗ പങ്കാളിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ബിബിഎ വിദ്യാര്‍ഥിയായ 21കാരന്‍ ഹോസ്റ്റലിലാണ് താമസം. വാഗോളിയിലെ ബകോരി റോഡില്‍ വച്ച് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സ്വവര്‍ഗ പങ്കാളി ആക്രമിക്കുകയായിരുന്നുവെന്ന് പൂനെ സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരനാണ് 21കാരനെ ആശുപത്രിയിലെത്തിച്ചത്. മരിക്കുന്നതിന് മുമ്പ് 21കാരന്‍ തന്നെ ആക്രമിച്ച പ്രതിയുടെ പേര് പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ പൊലീസ് പറഞ്ഞു.

Top