ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ആയില്ല.

സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് ബാഗുകള്‍ റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്. കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടുവന്നതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ആന്ധ്രയിലെ പത്രകടലാസില്‍ പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ധന്‍ബാദ് എക്‌സ്പ്രസ്സിലാണ് കഞ്ചാവ് ആലപ്പുഴയില്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്.ഇതിന് മുമ്പും ധന്‍ബാദ് എക്‌സപ്രസില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ട്.ആന്ധ്രയില്‍ നിന്ന് കയറ്റിവിട്ട് ആലപ്പുഴയില്‍ നിന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന സംഘമാകാം ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Top