തിരുവന്തപുരം: ഭര്‍തൃഗൃഹത്തില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം ഒറ്റൂര്‍ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വര്‍ക്കല എസ് പി യുടെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് ലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.