മഹാരാഷ്ട്രയില്‍ 12 കാരിയെ കുത്തി കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍ അമ്മക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 12 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആദിത്യ കാംബ്ലെ എന്നയാളാണ് അക്രമി.

പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് തുടരെ എട്ടു തവണയോളം കത്തികൊണ്ട് കുത്തി. ഇതുകണ്ട് ഞെട്ടിപ്പോയ പെണ്‍കുട്ടിയുടെ അമ്മ സഹായത്തിനായി അലറിക്കരയുകയായിരുന്നു. കരച്ചില്‍ കേട്ട് പരിസരവാസികളെത്തുകയും യുവാവിനെ പിടികൂടുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹഭ്യര്‍ത്ഥന നടത്തിയത് രണ്ടു തവണയും പെണ്‍കുട്ടി നിരസിച്ചതിന്റെ പകയാണ് കൊലപാതകം നടത്താന്‍ കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുത്താന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു.

Top