സഹോദരിയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചവരെ തടഞ്ഞ 17 കാരന് കുത്തേറ്റു

crime

ദില്ലി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു.ദില്ലിയിലെ കൽക്കാജി നഗറിലാണ് സംഭവം. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.

പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

Top