തമിഴ്‌നാട്ടില്‍ പതിനേഴുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി

തമിഴ്‌നാട് : തമിഴ്‌നാട്ടില്‍ പതിനേഴുകാരി ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരില്‍ ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 13നായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാള്‍ പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികളിലൊരാള്‍ക്ക് പെണ്‍കുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ്.

അതിജീവിതയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും എസ്സി/എസ്ടി (പിഒഎ) ആക്ടിലെ സെക്ഷന്‍ 3 (2) (va) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Top