ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പ്രതികള്‍ പിടിയില്‍

 

ഡല്‍ഹി: ഡല്‍ഹിയിലെ ഷഹബാദ് ഡയറി ഏരിയയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ ക്രമസമാധാന പ്രശ്നത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം പഴിചാരുന്നതിനിടെയാണ് പുതിയ സംഭവം.

ജനുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പാര്‍ക്കില്‍ എത്തിയതായിരുന്നു പതിനാറുകാരി. ഇതിനിടെ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അടുത്തിടെ ഷഹബാദ് ഡയറി ഏരിയയില്‍ നിന്ന് മറ്റൊരു ക്രൂരമായ കൊലപാതകക്കേസ് പുറത്തുവന്നിരുന്നു. 16 കാരിയെ 20-ലധികം തവണ കുത്തുകയും സിമന്റ് സ്ലാബ് കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയ മുന്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മറ്റൊരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്.

 

Top