നടിയെ ആക്രമിച്ച കേസിൽ 1500 പേജുള്ള അനുബന്ധ കുറ്റപത്രം തയ്യാറായി

ടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് 1,500 പേജുള്ള അനുബന്ധ കുറ്റപത്രം തയ്യാറാക്കി. നടൻ ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. കേസിൽ 80 ലധികം സാക്ഷികളാണുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് അനുബന്ധ കുറ്റപത്രത്തിലും ആവർത്തിക്കുകയാണ്. കുറ്റപത്രം വെള്ളിയാഴ്ച വിചാരണ കോടതിയിൽ സമർപ്പിക്കും.

കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി ഇന്നലെ നാല് ദിവസം കൂടി സമയം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും കോടതി നിർദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നാഴ്ചയാണ് ക്രൈംബ്രാഞ്ച് സമയം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ചക്കകം ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അനുബന്ധ കുറ്റപത്രം തയ്യാറാക്കി അതിന്റെ പകർപ്പുകൾ എടുക്കാൻ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഇന്നലെ ആവശ്യപ്പെട്ടത്. കഴിഞ്ഞ 15-ാം തിയതിയായിരുന്നു തുടരന്വേഷണത്തിനുള്ള സമയം അവസാനിച്ചത്.

Top