മുംബൈയില്‍ കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

മുംബൈ : മുംബൈയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്ധേരി സ്വദേശിനിയായ വന്‍ഷിത കനയ്യലാല്‍ റാത്തോറിന്റെ മൃതദേഹമാണ് പാല്‍ഖറിലെ നായ്‌ഗാവ് റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് 15 വയസുകാരിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുത്തിക്കൊന്ന ശേഷം പുതപ്പില്‍ മൂടി ബാഗിലാക്കി വച്ച നിലയിലായിരുന്നു മൃതദേഹം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് പരിശോധിച്ച സമീപവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ആരാണ് മൃതദേഹം കൊണ്ടുവെച്ചതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുമുള്ള സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത, പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Top