ഇടുക്കിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി

ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ എഴുതാന്‍ പോയി തിരികെ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ച് കാണാതാവുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.

ഒപ്പമുണ്ടായിരുന്നു ശിശുക്ഷേമ സമിതി ജീവനക്കാരിയുടെ കണ്ണുവെട്ടിച്ചാണ് കുട്ടി ബസിൽ നിന്നും ഇറങ്ങിയത്. ജീവനക്കാരി വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് തിരച്ചില്‍ തുടങ്ങി.പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ നേരത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top