മലപ്പുറത്ത് 14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റില്‍

മലപ്പുറം: മലപ്പുറം മങ്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 14 വയസുള്ള പെണ്‍കുട്ടിയെ സ്വന്തം സഹോദരനും 24-കാരനായ മറ്റൊരു ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പോലീസിന് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു പോലീസ്. ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യമാണ് നിലവില്‍ പോലീസ് അന്വേഷിക്കുന്നത്.

അഞ്ച് മാസം ഗര്‍ഭിണിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചെല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top