തമിഴ്‌നാട്ടില്‍ ഷവര്‍മ കഴിച്ച 14 കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

തമിഴ്നാട്: തമിഴ്‌നാട്ടിലെ നാമക്കലില്‍ ചിക്കന്‍ ഷവര്‍മ കഴിച്ച 14 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പ്രദേശത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ് വാങ്ങി നല്‍കിയ ഷവര്‍മ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചികിത്സയിലാണെന്ന് പൊലീസ്.

ഞായറാഴ്ച 14 കാരിയുടെ പിതാവാണ് റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി മരിച്ചത്. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചികിത്സയിലാണെന്ന് പൊലീസിന് അറിയിച്ചു.

ഭക്ഷ്യവിഷബാധയേറ്റവരില്‍ ഏറെയും ഗ്രില്‍ഡ് ചിക്കനോ, തന്തൂരി ചിക്കനോ, ഷവര്‍മയോ കഴിച്ചവരാണ്. ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ചിക്കന്‍ എവിടെനിന്നാണ് എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ സംഘം കണ്ടെത്തി. കേസില്‍ അന്വേഷണം നടക്കുകയാണ്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top