നായയെവിട്ടു കടിപ്പിച്ചു, ആസിഡ് ഒഴിച്ചു;ഹരിയാണയില്‍ വീട്ടുജോലിക്കായായ 13 കാരിയോട് കൊടും ക്രൂരത

ഛണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ വീട്ടുജോലിക്കാരിയായ 13-കാരിയെ ക്രൂരമായി മര്‍ദിച്ചതായും നായയെക്കൊണ്ട് കടിപ്പിച്ചതായും പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

വീട്ടുകാര്‍ പെണ്‍കുട്ടിയെ ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് മര്‍ദിക്കാറുണ്ടെന്നായിരുന്നു. കൂടാതെ, ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കുട്ടിയെ നിര്‍ബന്ധിച്ച് നഗ്‌നയാക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിച്ചു. കുട്ടിയെ നഗ്‌നയാക്കിയതിന് ശേഷം വീഡിയോ ചിത്രീകരിച്ചതായും പോലീസ് അറിയിച്ചു.

വായില്‍ ടേപ്പ് ഒട്ടിച്ച നിലയില്‍ മുറിയില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ കുട്ടിയുടെ അമ്മ മോചിപ്പിക്കുകയായിരുന്നു. 48 മണിക്കൂറില്‍ ഒരിക്കല്‍ മാത്രമായിരുന്നു കുട്ടിയ്ക്ക് ഭക്ഷണം നല്‍കിയത്. തൊഴിലുടമകള്‍ അവളുടെ കൈയ്യില്‍ ആസിഡ് ഒഴിച്ചതായും പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബിഹാര്‍ സ്വദേശിയാണ് പെണ്‍കുട്ടി. താമസവും ഭക്ഷണസൗകര്യവുമടക്കം 9000 രൂപ നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെയാണ് കുട്ടിയെ ജോലിയ്ക്ക് വിട്ടത്. എന്നാല്‍, ആദ്യത്തെ രണ്ട് മാസത്തിന് ശേഷം കുട്ടിയ്ക്ക് പണം നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

Top