ഷൂ ലെയ്‌സ് കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: ഷൂവിന്റെ വള്ളി കഴുത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങല്‍ ഫൈസല്‍നാസറിന്റെ മകന്‍ 10 വയസ്സുള്ള മുഹമ്മദ് റാഫിഖാണ് മരണപ്പെട്ടത്. സംഭവം നടന്ന ഉടന്‍ നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പറമ്പ് ഗവണ്‍മെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റാഫിഖ്.

Top