വിഷവാതകം ശ്വസിച്ച് യുഎഇയില്‍ 10 വയസുകാരന്‍ മരിച്ചു

deadbody

ഷാര്‍ജ: വിഷവാതകം ശ്വസിച്ച് യുഎഇയില്‍ 10 വയസുകാരന്‍ മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്ഥാനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഷാഫി അല്ലാ ഖാന്‍ (42), ഭാര്യ ആരിഫ ഷാഫി (41) എന്നിവരെയും രണ്ട് മക്കളെയുമാണ് ആശുപത്രിയയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കകം ഇവരുടെ മൂത്ത മകന്‍ മരിച്ചു. മകളുടെ നില ഗരുതരമാണെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

തൊട്ടടുത്ത ഫ്‌ലാറ്റില്‍ സ്‌പ്രേ ചെയ്ത അലൂമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ചതാണ് അപകട കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റിലെ താമസക്കാര്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്താതെ സ്വയം ഇവ ഉപയോഗിക്കുകയായിരുന്നു.

Top