9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 10, 12 വയസ്സുകാര്‍ പിടിയില്‍

ഡല്‍ഹി: 9 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെണ്‍കുട്ടി കളിക്കാനായി പോയി. വൈകിട്ട് 4.30നു തിരികെവന്നു. തിരികെവന്നതിനു ശേഷം അടിവയറ്റില്‍ വേദനയുണ്ടെന്ന് കുട്ടി മാതാവിനെ അറിയിച്ചു. തുടര്‍ന്ന് മാതാവ് കാര്യം അന്വേഷിച്ചപ്പോള്‍ കുട്ടി പീഡനവിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവാണ് പൊലീസില്‍ പരാതിപ്പെട്ടത്. വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

 

Top