കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വെള്ളിയാഴ്ച മുതല്‍ സൗജന്യം

ദില്ലി: കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഇനി മുതൽ സൗജന്യം. 18 മുതൽ 59 വരെയുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകാൻ തീരുമാനമായി. വെള്ളിയാഴ്ച മുതൽ തുടങ്ങും. സൗജന്യ വിതരണത്തിന് കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്. 75 ദിവസത്തേക്ക് മാത്രമായിരിക്കും നൽകുക. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണിത്.

പ്രായപൂർത്തിയായ മുഴുവൻ പേർക്കും കൊവിഡ് വാക്സിന്‍റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് ഏപ്രിൽ മാസത്തിലാണ്. പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചായിരുന്നു വിതരണം. വാക്സിന്‍റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കൃത്യം മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വാക്സിൻ കണക്ക് പരിശോധിച്ചാൽ ജനങ്ങൾക്കിടയിൽ കരുതൽ ഡോസിനോടുള്ള വിമുഖത വ്യക്തമാണ്

Top