999 രൂപയുടെ മണ്‍സൂണ്‍ ഓഫറുമായി സ്‌പൈസ് ജെറ്റ്

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിന്റെ മണ്‍സൂണ്‍ ഓഫര്‍ വീണ്ടും. 999 രൂപയുടെ ഓഫറാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളും ഈ ഓഫര്‍ പ്രകാരം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഓഗസ്റ്റ് നാലു മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍. ലിമിറ്റഡ് ടിക്കറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്കാകും ടിക്കറ്റുകള്‍ നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു പോകാന്‍ 999 രൂപ കൊടുത്താല്‍ മതി. ഡല്‍ഹി – ഉദയ്പുര്‍, കൊല്‍ക്കത്ത -അഗര്‍ത്തല, പുനെ – ഗോവ, അമൃത്സര്‍ – ശ്രീനഗര്‍, ഹൈദരാബാദ് – ഗോവ, മുംബൈ -ബംഗളൂരു, കൊല്‍ക്കത്ത -ഗോഹട്ടി, ചെന്നൈ – വിശാഖപട്ടണം എന്നീ റൂട്ടുകളിലും 999 രൂപയ്ക്കു യാത്ര ചെയ്യാം. ഒരു വശത്തേക്കുള്ള യാത്രയ്ക്കാണ് ഓഫര്‍.

ഇതിനൊപ്പം 1099, 1299, 1399, 1499, 1899, 2099ന്റെ ടിക്കറ്റുകളും ഓഫറായി നിരത്തിയിട്ടുണ്ട്. ഈ ടിക്കറ്റുകള്‍ ലഭിക്കുന്ന റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

ഈ ഓഫറിനു പുറമേ, സ്‌പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രീ ബുക്ഡ് മീല്‍സില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

Top