ചെന്നൈയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച 99 കാരന്‍ അറസ്റ്റില്‍

rape

ചെന്നൈ: പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 99 കാരനായ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ അറസ്റ്റില്‍. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വിരമിച്ച ഇയാളെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ 99 കാരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബം ഇയാളുടെ വീട്ടിലാണ് താമസിക്കുന്നത്. അടുത്തിടെ പെണ്‍കുട്ടിക്ക് വയറുവേദന അുഭവപ്പെടുകയും തുടര്‍ന്നു നടത്തിയ ചികിത്സയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലീസിനു മൊഴി നല്‍കി. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

Top