കൊറോണകാലത്ത് ആശ്വാസമായി 99 സോങ്‌സ്; ആരാധകര്‍ ഏറ്റെടുത്ത് എആര്‍ റഹ്മാന്റെ പാട്ടുകള്‍

കൊറോണഭീതിയുടെ നാളുകളിലും ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് എ ആര്‍ റഹ്മാന്റെ പുതിയ ഗാനങ്ങള്‍. 99 സോങ്‌സ് എന്ന ചിത്രത്തിനുവേണ്ടി റഹ്മാന്‍ ഈണമിട്ട പതിനാല്‍ ട്രാക്കുകള്‍ ഇത്‌നോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കൂട്ടിലകപ്പെട്ട കിളികളെപ്പോലെയിരിക്കാതെ കവര്‍വേര്‍ഷനുകള്‍ പുറത്തിറക്കൂ എന്നു പറഞ്ഞുകൊണ്ടാണ് റഹ്മാന്‍ ഗാനങ്ങള്‍ പരിചയപ്പെടുത്തിയത്.

99 സോങ്‌സ് എന്ന ചിത്രം റഹ്മാന്‍ ആരാധകര്‍ക്കായി നല്‍കുന്ന സമ്മാനമാണ്. നിര്‍മ്മാണവും തിരക്കഥയും സംഗീതസംവിധാനവും അദ്ദേഹം തന്നെയാണ്. വിശ്വാസ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്നു.റഹ്മാനും ലോക്ക്ഡൗണ്‍ ആചരിച്ച് വീട്ടില്‍ തന്നെയാണ്. ഏപ്രിലിലും മെയിലുമായി നടത്താനിരുന്ന നോര്‍ത്ത് അമേരിക്കന്‍ ഷോകളെല്ലാം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Top