‘അഗിഡെ..അഗിഡെ’ 99 ലെ പുതിയ ഗാനം പുറത്തുവിട്ടു

മിഴ് ചിത്രം 96 ന്റെ കന്നട പതിപ്പില്‍ നായികയാകുന്നത് മലയാളികളുടെ പ്രിയതാരം ഭാവനയാണ്. ’99’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘അഗിഡെ..അഗിഡെ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കീര്‍ത്തന്‍ ഹോല, മാനസ ഹോല എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവിരാജിന്റെ വരികള്‍ക്ക് അര്‍ജ്ജുന്‍ ജന്യയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

പ്രീതം ഗുബ്ബിയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ ’96’ ല്‍ വിജയ് സേതുപതി അവതരിപ്പിച്ച റാംമിനെ കന്നടയിലെ ’99’ല്‍ അവതിപ്പിക്കുന്നത് ‘ഗോള്‍ഡന്‍ സ്റ്റാര്‍’ എന്നറിയപ്പെടുന്ന ഗണേഷും തൃഷ തകര്‍ത്ത് അഭിനയിച്ച ജാനുവിനെ അവതരിപ്പിക്കുന്നത് ഭാവനയുമാണ്.

2018ല്‍ ഏറ്റവും കൂടുതല്‍ ജനമനസ്സുകള്‍ കീഴടക്കിയ സിനിമയാണ് ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ല്‍ വിജയ്‌സേതുപതിയും തൃഷയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. റാം എന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തേയും ജാനു എന്ന തൃഷയുടെ കഥാപാത്രത്തെയും ഇരുകൈയും നീട്ടിയാണ് പ്രേഷകര്‍ സ്വീകരിച്ചത്.

Top