രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9851 കേസുകള്‍

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9851 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,26,770 ആയി. ഇന്ന് മാത്രം 273 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 6348 ആയി. ഒരാഴ്ച്ചക്കിടെ 61,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 80,000 കടന്നു.

80229 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2436 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 139 പേര്‍ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ 2849 പേരാണ് രോഗം ബാധിച്ച് ഇവിടെ മരിച്ചത്. 1475 പേര്‍ ഇന്ന് രോഗമുക്തി നേടി. 42215 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഡല്‍ഹിയില്‍ ഇന്ന് 1330 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 26334 ആയി. ഇന്ന് മാത്രം 25 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ 708 പേരാണ് കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചത്. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 19119 ആയി. 1190 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Top