24 മണിക്കൂറിനിടെ 97 മരണം; തമിഴ്നാട്ടില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു

ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ മരിച്ചതോടെ തമിഴ്നാട്ടില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു. സംസ്ഥാനത്ത് മൊത്തം മരണസംഖ്യ 3828 ആയി ഉയര്‍ന്നു. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 18 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൂത്തുക്കുടി, തിരുനെല്‍വേലി, കോയമ്പത്തൂര്‍, തേനി ജില്ലകളില്‍ മരണനിരക്ക് കൂടി.

തമിഴ്നാട്ടില്‍ 5864 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 239978 ആയി. കേരളത്തില്‍ നിന്നെത്തിയ 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ വര്‍ധിച്ചു. അതേസമയം, ആന്ധ്ര പ്രദേശില്‍ ഇന്നും രോഗികള്‍ പതിനായിരം കടന്നു. ഇന്ന് 10167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 68 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് ഗോദാവരില്‍ വിശാഖപട്ടണം കുര്‍ണൂല്‍ ജില്ലകളില്‍ ആയിരത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top