Diane James becomes UKIP leader

ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ നേതാവായി ഡയാന്‍ ജെയിംസിനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ആദ്യ വനിതാ നേതാവാണ് അമ്പത്താറുകാരിയുമായ ഡയാന്‍ ജയിംസ്.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി 12 ശതമാനം വോട്ട് നേടിയിരുന്നു. രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് വാദിക്കുന്ന യു.കെ ഇന്‍ഡിപെന്‍ഡന്‍സ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് വരണമെന്ന നിലപാടാണ് സ്വീകരിച്ചത്.

പാര്‍ട്ടിയുടെ മുന്‍ നേതാവും ബ്രെക്‌സിറ്റിന്റെ പ്രചാരകനുമായ നൈജല്‍ ഫെറാജ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.

Top