വിജയ് സേതുപതി-തൃഷ ചിത്രം 96ന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു

96

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് 96. പ്രേക്ഷകന്റെ മനസ്സില്‍ പ്രണയ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വേറിട്ട പ്രമേയത്തോടെ മുന്നേറുന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുകയാണ്. ദില്‍ രാജുവാണ് തെലുങ്കില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നാനിയും സാമന്തയുമാകും ചിത്രത്തില്‍ വിജയ് സേതുപതിയുടെയും തൃഷയുടെയും വേഷം കൈകാര്യം ചെയ്യുന്നത്.

എസ്എസ് രാജമൗലിയുടെ ഈഗയിലും ഗൗതം മേനോന്റെ യേതോ വെള്ളിപ്പോയിണ്ടി മനസ്സിലുമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Top