റൊമാന്റിക് ചിത്രം ’96’ലെ റിലീസിനായി 4 കോടി രൂപ നല്‍കി വിജയ് സേതുപതി

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന റൊമാന്റിക് ചിത്രം ഇന്ന് റിലീസ് ചെയ്തു. എന്നാല്‍ ചെന്നൈയിലെ മിക്ക തിയേറ്ററുകളിലും പ്രദര്‍ശനം ഒഴിവാക്കിയിരുന്നു. തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാവ് കെഡിഎം നല്‍കാത്തതുകൊണ്ടാണ് സംഭവമുണ്ടായത്.

അതേസമയം, നടന്‍ വിജയ് സേതുപതി തന്റെ കൈയില്‍ നിന്നും 4 കോടി രൂപ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. ചിത്രത്തില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത് വെറും 3 കോടി രൂപയാണ്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top