വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന ചിത്രം ’96’ സെപ്റ്റംബര്‍ 13ന് തിയറ്ററുകളിലെത്തും

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് 96. സിനിമാറ്റോഗ്രാഫര്‍ സി പ്രേംകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 13ന് ചിത്രം തിയറ്റററുകളിലെത്തും. ട്രെയിലര്‍, ഓഡിയോ ലോഞ്ചുകള്‍ ആഗസ്റ്റ് 24ന് നടക്കും.

മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top