വിജയ് സേതുപതി-തൃഷ ചിത്രം ’96’ന്റെ റിലീസ് നീട്ടിവെച്ചു

96

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് ഡ്രാമാ ചിത്രമാണ് 96. ആഗസ്റ്റ് 31നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 13ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്. റിലീസ് തിയതി പിന്നീട് അറിയിക്കും. ശിവകാര്‍ത്തികേയന്റെ സീമാരാജയും സെപ്റ്റംബര്‍ 13നാണ് റിലീസ് ചെയ്യുന്നത്.

ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിലെ കാതലേ കാതലേ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ വൈറലായിരിക്കുകയാണ്.

മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top