എസ് ജാനകിയെ കണ്ട് ജാനു; ’96’ലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

തൃഷയും വിജയ് സേതുപതിയും ഒന്നിച്ച പ്രണയചിത്രം 96ലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു. എസ് ജാനകിയുടെ ആരാധികയായ നായിക കഥാപാത്രം അവരെ നേരില്‍ കാണുന്നതാണ് ഈ രംഗത്തിലുള്ളത്. ഈ രംഗം ഇപ്പോള്‍ യുട്യൂബില്‍ വൈറലായിരിക്കുകയാണ്.

മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top