Audi a4

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാവായ ഓഡിയുടെ ഏറ്റവും പുതിയ കാറായ ഓഡി എ4 ഇന്ത്യയില്‍ അവതരിപ്പിച്ചു. കൂടുതല്‍ സാങ്കേതിക മികവും അത്യാധുനിക എന്‍ജിന്‍ യൂണിറ്റിനും പുറമേ ഏറെ സുഖപ്രദവുമാണ് പുതിയ ഓഡി എ4.

1.4 ലീറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിന് 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്.

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് വെറും 8.5 സെക്കന്‍ഡില്‍ എത്താന്‍ കഴിയുന്ന ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 210 കിലോമീറ്ററാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ലിറ്ററിന് 17.84 കിലോമീറ്റര്‍ ശരാശരി ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മഹാരാഷ്ട്രയിലെയും ന്യൂഡല്‍ഹിയിലെയും എക്‌സ് ഷോറൂം വില 38.1 ലക്ഷം രൂപയാണ്.

Top