Russia and the United States Reach New Agreement on Syria Conflict

വാഷിംഗ്ടണ്‍: സിറിയന്‍ പ്രശ്‌നത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ റഷ്യയും യുഎസും തമ്മില്‍ ധാരണയായി. സെപ്റ്റംബര്‍ 12 മുതല്‍ സിറിയയില്‍ യുദ്ധ പ്രവര്‍ത്തികള്‍ക്ക് വിരാമമിടാന്‍ ധാരണയിലെത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയും അല്‍നുസ്‌റയ്‌ക്കെതിരെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായാണ് വിവരങ്ങള്‍.

സിറിയയില്‍ അക്രമം നിര്‍ത്താനും ജനങ്ങള്‍ക്കു പിന്തുണയ്ക്കാന്‍ കഴിയുന്ന സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള സന്ദേശമാണ് ഇതോടെ ഉണ്ടാകുന്നതെന്നു ജോണ്‍ കെറി പറഞ്ഞു.

സിറിയന്‍ സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ചര്‍ച്ചകള്‍ ജനുവരി ആദ്യം ആരംഭിക്കണമെന്നാണു ധാരണ, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരേയുള്ള യുദ്ധം തുടരാനും തീരുമാനമായിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുശേഷം സമാധാനത്തിനായി യുഎന്‍ കൗണ്‍സില്‍ നടത്തുന്ന ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണിത്. സിറിയന്‍ വിഷയത്തില്‍ റഷ്യക്കും യുഎസിനും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്.

Top