Delhi Chief Minister Arvind Kejriwal’s car accident

aravind-kejeriwal-car

ചണ്ഡീഗഡ് : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ പഞ്ചാബില്‍ അപകടത്തില്‍പ്പെട്ടു.

ഇന്ന് രാവിലെ ലുധിയാനയില്‍ നിന്ന് അമൃത്സറിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് ഒരു ബൈക്ക് വന്നുപ്പെട്ടതാണ് അപകടം ഉണ്ടാവാന്‍ കാരണം.

കെജ്‌രിവാളിന്റെ കാറിനു മുന്നില്‍ പോവുകയായിരുന്ന പൊലീസ് വാഹനത്തിലാണ് കാര്‍ ഇടിച്ചത്. കെജ്‌രിവാളിനൊപ്പം നേതാക്കന്മാരായ ഭഗവത് മാന്‍സിംഗ്, എച്ച്.എസ് ഫൂല്‍ക്ക എന്നിവരും ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ കെജ് രിവാളിനെതിരെ പ്രതിഷേധ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസ് ഡല്‍ഹി മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മൂന്നു ദിവസം പഞ്ചാബിലുള്ള കെജ് രിവാള്‍ ഇന്ന് സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കും.

Top