father of raping daughterin adra

വിജയവാഡ: ആന്ധ്ര പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു.

കൃഷ്ണ ജില്ല സ്വദേശിയായ പ്രതി ഷെയ്ക്ക് മസ്താന്‍ വാലി ഒരു വര്‍ഷം മുമ്പാണ് പൊലീസ് പിടിയിലായത്.

37കാരനായ ഇയാള്‍ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ കുറെ വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇയാള്‍ ഭാര്യയെ സമീപിച്ച് മകളെ തനിക്കൊപ്പം കുറച്ചു ദിവസം അയക്കണമെന്ന് അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ വീട്ടില്‍ എത്തിച്ച ശേഷം പതിനഞ്ച് ദിവസത്തോളമാണ് ഇയാള്‍ പീഡിപ്പിച്ചത്.

തുടര്‍ന്ന് തിരികെ മാതാവിന്റെ അരികിലെത്തിയ കുട്ടി വിവരം അവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ സെപ്റ്റംബര്‍ 2നാണ് വാലി അറസ്റ്റിലായത്. കല്‍പ്പണിക്കാരനാണ് ഇയാള്‍

Top