കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയുടെ ‘തെറിവിളി’ കേട്ടത് 95 ഇന്ത്യന്‍ വനിതാ നേതാക്കള്‍!

ഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ വഴി ബലാത്സംഗ ഭീഷണിയും, വധഭീഷണിയും മറ്റ് അപമാനങ്ങളും നേരിട്ടത് ഇന്ത്യയിലെ നൂറോളം വനിതാ രാഷ്ട്രീയക്കാരെന്ന് ആംനെസ്റ്റ് ഇന്റര്‍നാഷണല്‍. വനിതകള്‍ക്കെതിരെ ആഗോള തലത്തില്‍ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആംനെസ്റ്റി ആശങ്ക രേഖപ്പെടുത്തി.

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സമയത്ത് 95 വനിതാ രാഷ്ട്രീയക്കാര്‍ക്ക് നേരെ 1 മില്ല്യണിന് അടുത്ത് വിദ്വേഷ പ്രചരണങ്ങളാണ് ഉണ്ടായതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വ്യക്തമാക്കി. അഞ്ചില്‍ ഒന്ന് വീതം ലിംഗപരവും, സ്ത്രീവിദ്വേഷവും വിളമ്പുന്നതായിരുന്നു. 724 വനിതാ സ്ഥാനാര്‍ത്ഥികളാണ് ആകെ ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വ്യാപകമാകുന്നത് മൂലം പൊതുസേവന രംഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സ്ത്രീകള്‍ ശ്രമിക്കുന്നെന്നും ഡിജിറ്റല്‍ വിദഗ്ധര്‍ പറഞ്ഞു.

‘രാഷ്ട്രീയത്തിലുള്ള സ്ത്രീകള്‍ നേരിടുന്നത് ജനങ്ങള്‍ അറിയണം. അവര്‍ മുന്നോട്ട് വെയ്ക്കുന്ന അധ്വാനം, എത്രത്തോളം അസമത്വം നേരിടുന്നു എന്നെല്ലാം മനസ്സിലാക്കണം’, ബിജെപി അംഗമായ ഷാസിയ ഇല്‍മി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇന്ത്യയില്‍ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അക്രമങ്ങളുടെ തോത് വ്യക്തമല്ലെന്ന് ആംനെസ്റ്റി വക്താവ് പറഞ്ഞു.

ആദ്യമായാണ് ഇന്ത്യയില്‍ ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നത്. ആഗോള തലത്തില്‍ വികസിത, വികസ്വര രാജ്യങ്ങളില്‍ ലിംഗപരമായ ഓണ്‍ലൈന്‍ അതിക്രമം വര്‍ദ്ധിക്കുകയാണെന്ന് വേള്‍ഡ് വൈഡ് വെബ് ഫൗണ്ടേഷന്‍ മേധാവി അഡ്രിയാന്‍ ലോവെറ്റ് പറഞ്ഞു.

Top