kashmir conflict; 17 year old boy dead

ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷത്തിന്റെ 59ാം ദിവസമായ ഇന്നും കശ്മീരില്‍ ഒരാള്‍ കൂടി മരിച്ചു. കഴിഞ്ഞ ദിവസം വധോര മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ 17 കാരനാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 75 ആയി.

സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുടെ വസതിലെത്തി വിശദീകരിച്ചു.

കുടാതെ സര്‍വ്വകക്ഷി സംഘത്തിന്റെ ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങളും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാന മന്ത്രിയോട് വിശദീകരിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദേവലിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം രണ്ട് ദിവസം കശ്മീരില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരത്തിന്റെ നേരിയ സാധ്യത പോലും തെളിഞ്ഞിട്ടില്ല. ഇടത് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രതിപക്ഷ നേതൃത്വത്തോടും കശ്മീര്‍ വിഘടനവാദികള്‍ ചര്‍ച്ചക്ക് തയ്യാറാകാത്ത സാഹചര്യമാണുള്ളത്.

Top