bachan write a letter to grand daughters

മൂഹം പെണ്‍കുട്ടികളോടു ചെയ്യുന്ന ക്രൂരതകള്‍ കണ്ട് ആശങ്കാകുലനായി ആ മുത്തച്ഛന്‍ തന്റെ കൊച്ചുമക്കളായ പെണ്‍കുട്ടികള്‍ക്ക് കത്തെഴുതി.

ബിഗ്ബി എന്നു ലോകം വാഴ്ത്തുന്ന ആ മുത്തച്ഛന്‍ കൊച്ചുമക്കളായ നവ്യക്കും ആരാധ്യക്കും എഴുതിയ കത്ത് പെണ്‍കുട്ടികള്‍ തീര്‍ച്ചയായും വായിക്കണം.

ഒരു മുത്തച്ഛന്റെ സ്‌നേഹവും വാല്‍സല്യവും ആശങ്കയും മാത്രമല്ല ആ കത്തില്‍ നിറയുന്നത്. ഇന്നത്തെ സമൂഹത്തില്‍ എങ്ങനെ സുരക്ഷിതരായി ജീവിക്കാമെന്നും സമൂഹത്തിനും ഭാവിക്കുവേണ്ടി എന്തുചെയ്യാമെന്നും ബച്ചന്‍ പറയുന്നു.

അഭിഷേക് ബച്ചന്റെയും ഐശ്വര്യറായിയുടെയും മകള്‍ ആരാധ്യക്കും നിഖിലിന്റെയും ശ്വേതാനന്ദയുടെയും മകള്‍ നവ്യ നവേലിക്കുമായി എഴുതിയ കത്തില്‍ ബച്ചന്‍ കൊച്ചുമക്കളോട് ഇങ്ങനെ പറയുന്നു:

‘ഡോ. ഹരിവംശറായ്ബച്ചന്‍, എച്ച്. ബി. നന്ദ എന്നിവരുടെ പാരമ്പര്യം നിങ്ങള്‍ക്കുണ്ട്. കുടുംബപ്പേരും പ്രശസ്തിയുമുണ്ട്. അതിനാല്‍ നിങ്ങള്‍ പിന്തുടരേണ്ട ചില ചിട്ടകളും പെരുമാറ്റ രീതികളുമുണ്ട്.

ഈ പേരും പ്രശസ്തിയുമൊന്നും പെണ്‍കുട്ടികള്‍ എന്ന ലേബലില്‍ നിന്ന് നിങ്ങളെ മുക്തരാക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു പെണ്‍കുട്ടി എങ്ങനെ അവളുടെ ആഗ്രഹത്തിനൊപ്പം ജീവിക്കണമെന്ന് നിങ്ങള്‍ ജീവിതത്തിലൂടെ കാട്ടിക്കൊടുക്കണം.

ആളുകള്‍ എന്തുപറയുമെന്നു ചിന്തിച്ച് നിങ്ങളുടെ സ്വഭാവത്തെ മാറ്റരുത്. അറിവു നേടണം. സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കു മാത്രമായിരിക്കണം.

നിങ്ങളുടെ വസ്ത്രത്തിന്റെ നീളത്തിനനുസരിച്ച് നിങ്ങളുടെ സ്വഭാവത്തെ അളക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുത്.

എവിടെ പോകണം, ആരെയൊക്കെ കാണണം, ആരെയൊക്കെ സുഹൃത്തുക്കളാക്കണം തുടങ്ങി നിങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ തന്നെ തീരുമാനിക്കുക. ഇതിലൊന്നും ഇടപെടാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് അവസരം നല്‍കാതിരിക്കുക.
bachan
വിവാഹം കഴിക്കണമെന്നു നിങ്ങളുടെ മനസ്സു പറയുമ്പോള്‍ മാത്രം വിവാഹിതരാവുക. ആളുകള്‍ പല സ്വഭാവക്കാരാണ്. അവര്‍ പറയുന്നതു കേട്ട് മനസ്സു വിഷമിപ്പിക്കരുത്.

ഒരു കാര്യം മാത്രം ഓര്‍ക്കുക. നിങ്ങളുടെ തീരുമാനങ്ങളുടെയും പ്രവൃത്തിയുടെയും പരിണിത ഫലം അനുഭവിക്കേണ്ടതു നിങ്ങള്‍ മാത്രമാണ്. അതിനാല്‍ സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്.

നവ്യ, ഒരു കാര്യം നീ പ്രത്യേകം ശ്രദ്ധിക്കുക, ഒരു പെണ്‍കുട്ടി ആയിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളില്‍നിന്നു രക്ഷപ്പെടാന്‍ പേരോ പ്രശസ്തിയോ നിന്നെ സഹായിക്കണമെന്നില്ല. അതുകൊണ്ടു കരുതലോടെ ജീവിക്കുക.

ആരാധ്യ, നീ ഇതു വായിക്കുവാന്‍ പ്രായമാകുമ്പോള്‍ ഒരു പക്ഷെ നിന്റെ അരികില്‍ ഞാന്‍ ഉണ്ടാവണമെന്നില്ല. പക്ഷേ ഒന്നുറപ്പാണ്,ഞാന്‍ ഈ പറയുന്ന കാര്യങ്ങള്‍ക്ക് അന്നും പ്രസക്തിയുണ്ടാവും.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. എന്നാല്‍ എനിക്കു പറയാനുള്ളത് നിങ്ങളെപ്പോലെയുള്ള പെണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഈ സ്ഥിതിക്കൊരു മാറ്റം വരുമെന്നു തന്നെയാണ്.

നിങ്ങള്‍ പരിധികള്‍ നിശ്ചയിക്കുക, സ്വന്തം കാര്യങ്ങളില്‍ വ്യക്തമായ, കൃത്യമായ തീരുമാനങ്ങളെടുക്കുക, ആളുകളുടെ മുന്‍വിധികളെ തിരുത്തിക്കൊണ്ട് ജീവിക്കുക, നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ നിങ്ങളാല്‍ കഴിയുന്നതു ചെയ്യുക. അമിതാഭ് ബച്ചന്‍ എന്നല്ല, നിങ്ങളുടെ മുത്തച്ഛന്‍ എന്നറിയപ്പെടാനാണ് എന്റെ ആഗ്രഹം.’

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ തന്റെ കൊച്ചുമക്കള്‍ക്കെഴുതിയ കത്ത് ബച്ചന്‍ ട്വിറ്ററിലൂടെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.

Top