director vikram kumar marriage

സൂര്യ മൂന്നു വേഷങ്ങളിലെത്തിയ ’24’ സിനിമയുടെ സംവിധായകന്‍ വിക്രം കുമാര്‍ വിവാഹിതനായി.

എ ആര്‍ റഹ്മാന്‍ സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയറായ ശ്രീനിഥിയാണ് വധു.

24 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.

ചെന്നൈയിലെ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നടന്‍ സൂര്യ, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, നടി നീതു ചന്ദ്ര തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

തൃശൂര്‍ സ്വദേശിയായ വിക്രം കുമാര്‍ തമിഴിലും തെലുങ്കിലും ബോളിവുഡിലും ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

VKRAM KUMAR MARRIAGE

Top