using old phone to seperating gold

ഴയ ഫോണുകളില്‍ നിന്ന് സ്വര്‍ണം എടുക്കാനുള്ള പുതിയ വിദ്യ ശാസ്ത്രജഞമാര്‍ കണ്ടുപിടിച്ചു.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബുര്‍ഗിലെ ശാസ്ത്രജഞമാരാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്.

നിലവില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളായ സ്മാര്‍ട്ട് ഫോണ്‍, ടിവി സെറ്റ്, കംപ്യൂട്ടര്‍ എന്നിവയില്‍ നിന്ന് ടണ്‍കണക്കിനാണ് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നത്.

ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന വിദ്യ ശരീരത്തിന് ഏറെ ഹാനികരമായിരുന്നു. സയനൈഡ് പോലുള്ള കെമിക്കലുകള്‍ ഉപയോഗിച്ചായിരുന്നു സ്വര്‍ണ്ണത്തെ വേര്‍തിരിക്കാറുള്ളത്.

പുതിയ കണ്ടുപിടിത്തം പ്രകൃതിക്കോ മനുഷ്യനോ യാതൊരു തരത്തിലുള്ള ദോഷവും വരുത്തില്ലെന്നാണ് ശാസ്ത്രജ്ഞമാരുടെ വാദം.

സ്വര്‍ണ്ണം വേര്‍ത്തിരിക്കുന്ന പുതിയ വിദ്യയില്‍ യാതൊരു തരത്തിലുള്ള ടോക്‌സിക് കെമിക്കലുകള്‍ ഉപയോഗിക്കുന്നില്ല.

300 ടണ്‍ സ്വര്‍ണ്ണമാണ് വര്‍ഷം തോറും ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്.

ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡില്‍ നിന്നാണ് സ്വര്‍ണ്ണം വേര്‍ത്തിരിക്കുക.

ആദ്യം ഈ ബോര്‍ഡുകളെ വീര്യം കുറഞ്ഞ ആസിഡില്‍ മുക്കും. ഈ ആസിഡ് ലോഹ ഭാഗത്തെ വേര്‍തിരിക്കുന്നു.

പിന്നീട് കെമിക്കല്‍ അടങ്ങിയ എണ്ണപോലുള്ള ദ്രാവകം ഇതില്‍ ചേര്‍ക്കുന്നു. ഇതോടെ മറ്റ് ലോഹത്തില്‍ അടങ്ങിയിരിക്കുന്ന സ്വര്‍ണ്ണം മാത്രം വേര്‍തിരിഞ്ഞു നില്‍ക്കും.

വന്‍ സ്വര്‍ണ്ണ ഘനനത്തിന് പുതിയ കണ്ടുപിടിത്തം ഉപകാരപ്രദമാവും.ലോകത്തെ മൊത്തം സ്വര്‍ണ്ണത്തിന്റെ ഏഴ് ശതമാനത്തോളം ഇലക്‌ട്രോണിക് മാലിന്യങ്ങളിലാണ.

Top