bus accident in bangal

കോണ്‍ടായി: ബംഗാളിലെ മിഡ്ണാപൂര്‍ ജില്ലയിലുള്ള മാരിഷ്ദയില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 28 പേര്‍ക്ക് പരിക്ക്.

കുക്ക്രാഹട്ടിയില്‍ നിന്നും ദിഗയിലേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവറിന് ബസിന്റെ നിയന്ത്രണം വിട്ടുപോയതാണ് അപകടം കാരണം.

പരിക്കേറ്റവരില്‍ 20 പേരെ സബ് ഡിവിഷണല്‍ ആശുപത്രിയിലും എട്ടു പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top