Ilayaraja again after three years gap IN Malayalam

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യയുടെ സംഗീത ചക്രവര്‍ത്തി ഇളയരാജ വീണ്ടും മലയാളത്തിലേയ്ക്ക് മടങ്ങിയെത്തുന്നു.

ടിനി ടോമിനെ നായകനാക്കി ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്യുന്ന ദഫേദാര്‍ എന്ന ചിത്രത്തിലൂടെയാണ് ഇളയരാജ വീണ്ടും സംഗീതം നല്‍കുന്നത്.

മലയാളികള്‍ക്ക് സമ്മാനമായി ഒരോണപ്പാട്ടും ചിത്രത്തിലുണ്ടാകുമെന്ന് ഇളയരാജ പറഞ്ഞു.

തമിഴിലും തെലുങ്കിലും സജീവമല്ലാതിരുന്ന കാലത്തും ഇടവേളകളില്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെ ഇളയരാജ മലയാളത്തിന് പാട്ടുകള്‍ സമ്മാനിച്ചിരുന്നു.

ജില്ലാ കലക്ടറുടെ അകമ്പടിക്കാരനായ ദഫേദാറുകളുടെ കഥ പറയുന്ന ചിത്രം നവരാത്രിക്കാലത്ത് തീയറ്ററുകളിലെത്തും.

Top