dsk benelli tnt 600i superbike

സൂപ്പര്‍ബൈക്ക് മേഖലയിലെ മുന്‍നിരക്കാരായ ഡി എസ് കെ മോട്ടോവീല്‍സിന്റെ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡായ ഡിഎസ്‌കെ ബനെല്ലി ടിഎന്‍ടി 600 ഐ ബൈക്കുകളുടെ വില്‍പന ആറുമാസംകൊണ്ടു 3000 യൂണിറ്റ് കവിഞ്ഞു.

രാജ്യത്ത് ഒരു മികച്ച സൂപ്പര്‍ബൈക്ക് സംസ്‌കാരം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മികച്ച ഡിസൈനും സുഖകരമായ ഡ്രൈവിംഗും അതിന് സഹായകരമാകുമെന്നും ഡി എസ് കെ മോട്ടോവീല്‍സ് ചെയര്‍മാന്‍ ഷിറിഷ് കുല്‍ക്കര്‍ണി പറഞ്ഞു.

നടപ്പു സാമ്പത്തികവര്‍ഷം അവസാനത്തോടെ ബെനെല്ലി 302 ആര്‍, ടി ആര്‍ കെ 502 എന്നീ പുതിയ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കും.

കമ്പനി ഇപ്പോള്‍ പ്രതിവര്‍ഷം 7500 യൂണിറ്റുകളാണ് സിംഗിള്‍ ഷിഫ്റ്റില്‍ നിര്‍മിക്കുന്നത്. 2017 അവസാനത്തോടെ സിംഗിള്‍ ഷിഫ്റ്റില്‍ പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റിലേക്ക് ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതായി കുല്‍ക്കര്‍ണി അറിയിച്ചു.

രാജ്യത്താകെ എല്ലാ സൗകര്യങ്ങളോടെയുമുള്ള 17 ഷോറൂമുകളാണു ഡി എസ് കെയ്ക്കുള്ളത്.ടി എന്‍ ടി ബ്രാന്‍ഡിലുള്ള എല്ലാ ടൂ സിലിണ്ടര്‍, ത്രീ സിലിണ്ടര്‍ മോഡലുകളും ഇവിടെ ലഭ്യമാണ്.

സിലിഗുരി, ബറോഡ, ഭുവനേശ്വര്‍, വിജയവാഡ, ലക്‌നൗ, ആഗ്ര എന്നിവിടങ്ങളില്‍ 15 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കും. നാഗ്പൂര്‍, റായ്പൂര്‍, പട്‌ന, ഉദയ്പൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലും ത്രീ എസ് സൗകര്യങ്ങളോടെ ഷോറൂമുകള്‍ ആരംഭിക്കും.

Top