കൊച്ചി: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ, വ്യവസായ വികസനത്തിനായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെട്ട ഇന്‍കെല്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നു.

25,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 10.5 ശതമാനം, രണ്ടു വര്‍ഷത്തേക്ക് പതിനൊന്ന് ശതമാനം, മൂന്നു വര്‍ഷത്തേക്ക് 11.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

ത്രൈമാസ പലിശയ്ക്കു പുറമേ മുതലും പലിശയും കുമുലേറ്റീവ് രീതിയില്‍ കൊടുക്കാനുള്ള പദ്ധതിയുമുണ്ട്.
മൊത്തം 40 കോടി രൂപ സമാഹരിക്കാനാണ് ഇന്‍കെല്‍ ലക്ഷ്യമിടുന്നത്. നിക്ഷേപങ്ങള്‍ക്ക് കെയര്‍ ബി.ബി.ബി പ്‌ളസ് റേറ്റിംഗുണ്ട്. വിശദ വിവരങ്ങള്‍ www.inkel.in, www.vivro.net, www.integratedindia.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളിലും അപേക്ഷയും തുകയും സ്വീകരിക്കും.

Top