ഖത്തറിൽ ഇന്ന് 940 പുതിയ കൊവിഡ് രോഗികള്‍: 8 മരണം

ഖത്തർ: ഖത്തറിൽ ഇന്ന് 940 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് എട്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു.  818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 122 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്.

ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 18,401 ആയി. 204 പേരെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ ആകെ ചികിത്സയിലുള്ളവര്‍ 1663 ആയി. 427 പേരാണ് നിലവില്‍ അത്യാഹിത വിഭാഗങ്ങളില്‍ കഴിയുന്നത്. ഇതോടെ കൊവിഡ് മൂലം ആകെ മരണപ്പെട്ടവർ 320 ആയി.

Top