Naked Donald Trump statue to be sold in auction this October

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌ന പ്രതിമ ലേലത്തിന്. ലേലത്തുക കുടിയേറ്റക്കാര്‍ക്ക് പിന്തുണ നല്‍കുന്ന നാഷണല്‍ ഇമ്മിഗ്രേഷന്‍ ഫോറം എന്ന സംഘത്തിന് നല്‍കാനാണ് തീരുമാനം.
‘ദ എംമ്പറര്‍ ഹാസ് നോ ബാള്‍സ്’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമയ്ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം ഡോളര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോസ് ഏഞ്ചലസില്‍ ഒക്ടോബര്‍ 22നാണ് ലേലം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞമാസം ന്യൂയോര്‍ക്കിലടക്കം യു.എസിലെ അഞ്ചു നഗരങ്ങളിലാണ് ട്രംപിന്റെ പ്രതിമ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്.

ലോസ് ഏഞ്ചലസില്‍ പ്രദര്‍ശിപ്പിച്ച പ്രതിമ മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കി ഉള്ളവയെല്ലാം അധികൃതര്‍ നശിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ഇന്‍ഡിക്ലൈനിലെ അജ്ഞാതനായ ശില്‍പ്പിയാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്.

അധികാരത്തിലെത്തിയാല്‍ കുടിയേറ്റം തടയാനായി യു.എസിനും മെക്‌സിക്കോയിക്കും ഇടയില്‍ മതിലു പണിയുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

മാത്രമല്ല യു.എസില്‍ മതിയായ രേഖകള്‍ ഇല്ലാത്ത താമസിക്കുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്നും പറഞ്ഞിരുന്നു.

Top