ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് 932 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

gold

ഹൈദരാബാദ്: രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്ന 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു.

932 ഗ്രാം ഭാരം വരുന്ന സ്വര്‍ണമാണ് ദുബായില്‍ നിന്നും വരികയായിരുന്ന യാത്രക്കാരന്റെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തത്.

ട്രൗസര്‍ പോക്കറ്റിലും സോക്‌സിനുള്ളിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

Top